Breaking

Sunday, May 16, 2021

വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുന്നത് ഗൗരവമുള്ളത് -പ്രധാനമന്ത്രി

ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ്-വാക്സിനേഷൻ സാഹചര്യങ്ങൾ അവലോകനംചെയ്യാൻ ശനിയാഴ്ച ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നൽകുന്ന വെന്റിലേറ്ററുകളുടെ പ്രവർത്തനത്തെക്കുറിച്ച് അടിയന്തര ഓഡിറ്റ് നടത്തണം. വെന്റിലേറ്ററുകൾ ശരിയായരീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം. ഗ്രാമീണമേഖലകളിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരീക്ഷണത്തിലും വിട്ടുവീഴ്ചയരുത്. കൺടെയ്ൻമെന്റ് പ്രഖ്യാപനംപോലുള്ള നടപടികൾ തുടരണം. ഇതിനായി ആശ, അങ്കണവാടി പ്രവർത്തകരെ ശാക്തീകരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പരിശോധനകളുടെ എണ്ണം മാർച്ച് തുടക്കത്തിലുണ്ടായിരുന്ന ആഴ്ചയിൽ 50 ലക്ഷം എന്നതിൽനിന്ന് ഇപ്പോൾ 1.3 കോടിയായി. സംസ്ഥാനങ്ങൾ കോവിഡ് മരണനിരക്ക് കൃത്യമായി പുറത്തുവിടണം. ഉയർന്ന നിരക്കിന്റെ സമ്മർദമില്ലാതെ പ്രവർത്തിക്കണം. -പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രസർക്കാർ എന്നിവർ സംയുക്തമായി പ്രവർത്തിച്ചതിന്റെ ശ്രമഫലമായി കോവിഡ് ബാധ കുറഞ്ഞുവരുന്നതായി യോഗം വിലയിരുത്തി. Content Highlights:PM Modi takes serious note of ventilators lying unutilised in some states provided by Centre


from mathrubhumi.latestnews.rssfeed https://ift.tt/3eOb15e
via IFTTT