തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ആരംഭിച്ചു. എം.ബി. രാജേഷാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥിയായി പി.സി. വിഷ്ണുനാഥും മത്സരിക്കുന്നു. എന്നാൽ 99 സീറ്റുള്ള ഇടതുമുന്നണിക്ക് ഇത് വെല്ലുവിളിയല്ല.മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തൃത്താലയിൽനിന്നുള്ള എം.എൽ.എയാണ് രാജേഷ്. കുണ്ടറയിൽനിന്നാണ് പി.സി. വിഷ്ണുനാഥ് വിജയിച്ചത്. സഭയിൽത്തന്നെയാണ് വോട്ടെടുപ്പ്. ഫലം അപ്പോൾത്തന്നെ പ്രഖ്യാപിക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവർണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും. content highlights:kerala assembly speaker election mb rajesh pc vishnunath
from mathrubhumi.latestnews.rssfeed https://ift.tt/2T7MJKY
via
IFTTT