ലണ്ടൻ: ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിന് ഇത് നിരാശയുടെ സീസൺ. യൂറോപ്പ ലീഗ് രണ്ടാം പാദ സെമി ഫൈനലിൽ വിയ്യാറയലിനോട് ഗോൾരഹിത സമനില വഴങ്ങിയതോടെ ആഴ്സണൽ പുറത്തായി. ഇരുപാദങ്ങളിലുമായി 2-1ന് വിജയിച്ച വിയ്യാറയൽ ചരിത്രത്തിൽ ആദ്യമായി ഒരു യൂറോപ്യൻ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ എവേ ഗോൾ നേടിയതിനാൽ ആഴ്സണലിന് ഫൈനലിലേക്ക് മുന്നേറാൻ 1-0 ത്തിന്റെ വിജയം മതിയായിരുന്നു. എന്നാൽ സ്വന്തം തട്ടകത്തിൽ ആഴ്സണൽ വിയ്യാറയലിന് മുന്നിൽ ഗോളടിക്കാതെ മുട്ടുമടക്കി. 79-ാം മിനിറ്റിൽ ഒബമയാങ്ങിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഒബമയാങ്ങിനെ മാറ്റി ലകാസെറ്റയെ ഇറക്കിയെങ്കിലും ആ നീക്കവും പാളി. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് വിയ്യാറയലിന്റെ എതിരാളികൾ.റോമയെ തോൽപ്പിച്ചാണ് യുണൈറ്റഡ് ഫൈനൽ ടിക്കെറ്റെടുത്തത്. ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ യുണൈറ്റഡിന്റെ ആദ്യ ഫൈനലാണിത്. റോമിൽ നടന്ന രണ്ടാം പാദത്തിൽ 3-2ന് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 5-8ന് വിജയിച്ചാണ് യുണൈറ്റഡിന്റെ കുതിപ്പ്. സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ യുണൈറ്റഡ് 2-6ന് റോമയെ തോൽപ്പിച്ചിരുന്നു. രണ്ടാം പാദത്തിൽ യുണൈറ്റഡിനായി എഡിസൻ കവാനി ഇരട്ട ഗോൾ നേടിയപ്പോൾ എഡിൻ സെക്കോ, ബ്രയാൻ ക്രിസ്റ്റാന്റെ എന്നിവരാണ് റോമയുടെ ഗോളുകൾ നേടിയത്. അലെക്സ് ടെല്ലെസിന്റേത് സെൽഫ് ഗോൾ കൂടി ആയതോടെ റോമ 3-2ന് വിജയിച്ചു. Content Highlights: Villarreal reach European final for first time
from mathrubhumi.latestnews.rssfeed https://ift.tt/3b89PHD
via
IFTTT