ന്യൂഡൽഹി: കോവിഡ് 19 പരിശോധന വീട്ടിൽ നടത്തുന്നതിന് ഐ.സി.എം.ആർ. അംഗീകാരം. റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്താം. കിറ്റുകൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനാരീതി മനസ്സിലാക്കുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കും. രോഗലക്ഷണങ്ങൾ ഉളളവർക്കും കോവിഡ് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പർക്കമുണ്ടായവർക്കും വീട്ടിൽ കോവിഡ് പരിശോധന നടത്താം. പരിശോധനയിൽ പോസിറ്റീവാകുന്നവരെ കോവിഡ് പോസിറ്റീവായി കണക്കാക്കും. ഇവർക്ക് വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. എന്നാൽ പരിശോധനയിൽ നെഗറ്റീവായ രോഗലക്ഷണങ്ങൾ ഉളളവർ സ്ഥിരീകരണത്തിനായി ആർ.ടി.പി.സി.ആർ. കൂടി ചെയ്യേണ്ടതുണ്ട്. കോവിസെൽഫ് ടിഎം കോവിഡ് 19 ഒടിസി ആന്റിജൻ എൽഎഫ് എന്ന ഉപകരണം പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. ആപ്പിൽ നിർദേശിച്ചിരിക്കുന്നത് പ്രകാരമായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ആപ്പ് പ്ലേസ്റ്റേറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പരിശോധന എങ്ങനെയാണ് നടത്തേണ്ടത് എന്നത്സംബന്ധിച്ച മാർഗനിർദേശങ്ങളെല്ലാം ആപ്പിൽ ലഭ്യമാണ്. വീട്ടിൽ പരിശോധന നടത്താനുളള ഈ കിറ്റുകൾ ലബോറട്ടറികളിലെ തിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3bHLLf3
via
IFTTT