Breaking

Thursday, May 20, 2021

എംബാപ്പെ താരമായി; ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്

പാരിസ് :മൊണാകോയെ തോൽപ്പിച്ച് ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പിഎസ്ജി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി യുടെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റുമായി എംബാപ്പെ മത്സരത്തിലെ താരമായി. 19ആം മിനിറ്റിലായിരുന്നു പിഎസ് ജിയുടെ ആദ്യ ഗോൾ. എംബാപ്പെയുടെ പാസിൽ നിന്ന് ഇക്കാർഡി ലക്ഷ്യം കണ്ടു. 81ആം മിനിറ്റിൽ ആയിരുന്നു എംബാപ്പെയുടെ ഗോൾ. അവസാന ആറ് സീസണുകൾക്ക് ഇടയിൽ പിഎസ്ജിയുടെ അഞ്ചാം ഫ്രഞ്ച് കപ്പ് ആണിത്. ഇതോടെ പി എസ്ജി ഫ്രഞ്ച് കപ്പിൽ 14 കിരീടം പൂർത്തിയാക്കി. പിഎസ്ജി പരിശീലകൻ എന്ന നിലയിൽ പോച്ചടീനോയുടെ രണ്ടാം കിരീടം കൂടിയാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2QAWwsc
via IFTTT