Breaking

Friday, May 7, 2021

കോവിഡ് വാക്‌സിന്‍ പേറ്റന്റ് ഒഴിവാക്കും -അമേരിക്ക

വാഷിങ്ടൺ: കോവിഡ് വാക്സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്സിൻ നിർമാണം വർധിപ്പിക്കും എന്നു കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടയ്ക്കു സമർപ്പിച്ച നിർദേശത്തെത്തുടർന്നാണ് തീരുമാനം. ഇതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികൾ ലോകവ്യാപാര സംഘടനയുടെ പൊതുസമിതിക്ക് വേഗത്തിൽ പൂർത്തിയാക്കാനാകും. സംഘടനയുടെ പൊതുസമിതി യോഗം ജനീവയിൽ നടന്നുവരുകയാണ്. 164 അംഗരാജ്യങ്ങളിൽ 100 രാജ്യങ്ങൾ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച സമിതി അടുത്ത മാസം വിഷയം പരിഗണിക്കും. അതേസമയം, ബൗദ്ധികസ്വത്തവകാശത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി മരുന്നു കമ്പനികളും അമേരിക്കൻ ചേംബഴ്സ് ഓഫ് കൊമേഴ്സും തീരുമാനത്തെ എതിർത്തു. അസാധാരണ സമയത്തെ അസാധാരണ നടപടിയാണിതെന്ന് യു. എസ്. വ്യാപാര പ്രതിനിധി കാതറിൻ തായ് പറഞ്ഞു. യുഎസിന് പിറകേ യൂറോപ്യൻ യൂണിയനും ഈ പേറ്റന്റ് ഒഴിവാക്കാനുളള തീരുമാനമെടുത്തു. ന്യൂസിലൻഡും തീരുമാനത്തെ അനുകൂലിച്ചു. എന്നാൽ ജർമനി, യുകെ, സ്വിറ്റ്സർലൻഡ്, ബ്രസീൽ, ജപ്പാൻ എന്നിവർ ഈ തീരുമാനത്തിന് എതിരാണ്. Content Highlights: US waiving patents on COVID vaccines


from mathrubhumi.latestnews.rssfeed https://ift.tt/3h8EHLK
via IFTTT