Breaking

Monday, May 10, 2021

ഒരാള്‍ മതം നോക്കാതെ ജീവവായു എത്തിക്കുന്നു; മറ്റൊരാള്‍ അതിലും മതം കണ്ടു: താരതമ്യവുമായി ഷാഫി

പാലക്കാട്: കർണാടക ബിജെപി എം.പി തേജസ്വീ സൂര്യയെയും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെയും താരതമ്യം ചെയ്ത് പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരെയും താരതമ്യം ചെയ്തുകൊണ്ട് ഷാഫി ബിജെപിയെ വിമർശിച്ചത്. ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവ വായു എത്തിക്കുന്നു. കൂപ്പിയ കൈകൾ ജീവവായുവിൽ പോലും മതത്തിന്റെ പേരിൽ വിഷം കലർത്തുന്നു .. രണ്ട് പ്രസ്ഥാനങ്ങൾ, രണ്ട് ആശയങ്ങൾ, രണ്ട് നേതാക്കൾ ഇതായിരുന്നു ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ കിടക്ക ലക്ഷങ്ങൾ വാങ്ങി കരിഞ്ചന്തയിൽ വിൽക്കുന്നതായി തേജസ്വീ സൂര്യ വെളിപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കോവിഡ് വാർ റൂമിലെത്തിയ തേജസ്വി സൂര്യ മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രം വിളിച്ചുപറഞ്ഞ് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ അഴിമതി ആരോപണം മുസ്ലീം വിദ്വേഷത്തിനായി ഉപയോഗിക്കുന്നതായുളള വിമർശം ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിൽ തേജസ്വി സൂര്യയ്ക്കെതിരെ രംഗത്തെത്തിയത്. ഡൽഹിയിൽ കോവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ എത്തിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും നേതൃത്വം നൽകുന്ന ബി.വി ശ്രീനിവാസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. രാഹുൽ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്താണ് ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയത്. Content Highlight: shafi parambil fb post against Tejasvi Surya


from mathrubhumi.latestnews.rssfeed https://ift.tt/3uAWlvB
via IFTTT