Breaking

Wednesday, May 5, 2021

മുന്‍ ഓസീസ് താരത്തെ തോക്ക്ചൂണ്ടി തട്ടിക്കൊണ്ടുപോയ നാലു പേര്‍ പിടിയില്‍

സിഡ്നി: മുൻ ഓസ്ട്രേലിയൻ ലെഗ്സ്പിന്നർ സ്റ്റുവർട്ട് മക്ഗില്ലിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പേരെ പോലീസ് പിടികൂടി. സിഡ്നിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രിൽ പതിനാലിനാണ് രാത്രി പടിഞ്ഞാറൻ സിഡ്നിയിലെ ബ്രിഗ്ലിയിൽ വച്ച് മക്ഗില്ലിനെ വാഹനം തടഞ്ഞ നാലംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. നഗരത്തിന് പുറത്തെ ഏതോ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയ അക്രമികൾ മക്ഗില്ലിനെ മർദിക്കുകയും വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷമാണ് അവർ താരത്തെ വിട്ടയച്ചത്. പിടികൂടിയ പ്രതികളിൽ ഒരാളെ പോലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു. Photo Courtesy: NSW police ഇതിനെതുടർന്ന് നടന്ന വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് 29, 42, 46, 27 വയസുള്ള നാലു പേരെ അസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചോദ്യംചെയ്യൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മക്ഗില്ലിനെയും പോലീസ് വിശദമായ ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നു. അമ്പതുകാരനായ മക്ഗിൽ ഓസ്ട്രേലിയക്കുവേണ്ടി നാൽപത്തിനാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് കളിച്ചത്. ടെസ്റ്റിൽ 208ഉം ഏകദിനത്തിൽ ആറും വിക്കറ്റ് വീഴ്ത്തി. മികച്ച ലെഗ്സ്പിന്നറായിരുന്നെങ്കിലും ലെഗ്സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ പ്രതാപകാലത്ത് ഓസ്ട്രേലിയൻ ടീമിൽ കളിക്കേണ്ടിവന്നതാണ് കരിയറിൽ വിനയായത്. അതുകൊണ്ട് തന്നെയാണ് ഏറയൊന്നും അവസരങ്ങൾ ലഭിക്കാതെ കരിയർ അവസാനിപ്പിക്കേണ്ടിവന്നത്. Content Highlights:Four Arrested for kidnapping former Austraian leg spinneer Stuart MacGill at gunpoint


from mathrubhumi.latestnews.rssfeed https://ift.tt/3aXPBAj
via IFTTT