Breaking

Monday, May 10, 2021

കോവിഡ് ഒ.പി. തുടങ്ങണം; കൂടുതല്‍ സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പി.കെ. സ്റ്റീൽസ് കൈമാറിയ 13,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്നു തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒ.പി. തുടങ്ങാൻ സർക്കാർ നിർദേശിച്ചു. സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകൾ കോവിഡ് ഒ.പി.കളാക്കി മാറ്റണം. കിടപ്പുരോഗികൾക്ക് കോവിഡ് ബാധയുണ്ടായാൽ വീടുകളിൽ ഓക്സിജൻ സൗകര്യമൊരുക്കണം. എല്ലാ സർക്കാർ ആശുപത്രികളും മേയ് 31 വരെ കോവിഡ് ചികിത്സയ്ക്ക് മുൻഗണന നൽകണം. അപകടംപോലെ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമേ ഇതിനുപുറമേ സ്വീകരിക്കാവൂ. കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സാ സൗകര്യമൊരുക്കണം. ഐ.സി.യു. കിടക്കകൾ 50 ശതമാനമായി ഉയർത്തി ഔക്സിജൻ സൗകര്യം ലഭ്യമാക്കണം. ലാബ് സൗകര്യങ്ങളും മരുന്നുകളും സജ്ജീകരിക്കണം. എല്ലാ താലൂക്ക് ആശുപത്രിയിലും ഓക്സിജൻ ബെഡ്ഡുകൾ ഒരുക്കണം. കുറഞ്ഞത് അഞ്ചു കിടക്കകളിലെങ്കിലും വെന്റിലേറ്ററുകൾ സജ്ജീകരിക്കണം. സി.എസ്.എൽ.ടി.സി.കൾ താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ അവശ്യമുള്ള സ്റ്റിറോയിഡുകളും മരുന്നുകളും സംഭരിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്താൻ ടെലി മെഡിസിൻ വിഭാഗം അതിജാഗ്രത പുലർത്തണം. പി.പി.ഇ. കിറ്റ്, കൈയുറകൾ, എൻ-95 മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. content highlights:government asks more private hospitals to start covid op


from mathrubhumi.latestnews.rssfeed https://ift.tt/2R7CNQX
via IFTTT