Breaking

Monday, May 10, 2021

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും കൊച്ചിയിൽ 91.73 രൂപയുമാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയിൽ 86.48 രൂപയുമാണ് ഇന്നത്തെ വില. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ രാജ്യത്ത് ഇന്ധന വിലയിൽ ദിനംപ്രതിയുള്ള വർധനവിന് താത്കാലിക അറുതിയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3bhhyDn
via IFTTT