Breaking

Thursday, May 13, 2021

തൃപ്പൂണിത്തുറയിൽ കോവിഡ് രോഗി നഴ്സിനോട് അപമര്യാദയായി പെരുമാറി

കൊച്ചി: തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററിൽ നഴ്സിനോട് കോവിഡ് പോസിറ്റീവായ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. പരാതിയെത്തുടർന്ന്കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹിൽ പാലസ് പോലീസ് കേസെടുത്തു. എക്സൈസ് എടുത്ത കേസിലെ പ്രതികൂടിയാണിയാൾ. കഴിഞ്ഞ ദിവസമാണ് സംഭവം.വ്യാജമദ്യവുമായി പിടിയിലായ ഇയാൾക്കെതിരേ എക്സൈസ് കേസെടുത്ത്. കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2Qjnc0w
via IFTTT