Breaking

Friday, May 7, 2021

ഓഫ് വെട്ടിക്കുറച്ചതിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നേഴ്സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ആശുപത്രി സൂപ്രണ്ടാണ് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് കത്തിച്ചുകൊണ്ടാണ് നേഴ്സുമാർ പ്രതിഷേധിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ആരോഗ്യപ്രവർത്തകർക്കെല്ലാം വലിയ ജോലിഭാരമാണ് വന്നിരിക്കുന്നത്. 10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് മൂന്ന് ദിവസം അവധി എന്നതാണ് നിലവിലെ ക്രമം. അതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ആറ് ദിവസം ജോലി ചെയ്താൽ ഒരു ദിവസം അവധി എന്നാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് നേഴ്സുമാർ രംഗത്തെത്തിയിരിക്കുന്നത്. ജോലി ചെയ്യാൻ സന്നദ്ധരാണെന്നും എന്നാൽ ആവശ്യങ്ങൾ കേൾക്കാൻ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നേഴ്സുമാർ ആരോപിച്ചു. ഉത്തരവ് പിൻവലിക്കില്ലെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയതെന്നും അവർ പറഞ്ഞു. കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും നേഴ്സുമാർ ആവശ്യപ്പെട്ടു. Content Highlights: Nurses protest at Thiruvananthapuram Medical College


from mathrubhumi.latestnews.rssfeed https://ift.tt/3b92gAq
via IFTTT