Breaking

Tuesday, May 18, 2021

സൗദി രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; തുടങ്ങിയത് 43 ഇടങ്ങളിലേക്കുള്ള സര്‍വീസ്‌

ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് 43 അന്താരാഷ്ട്ര സ്റ്റേഷുകളിലേക്കുള്ള 30 ഡെസ്റ്റിനേഷനുകളിലേക്ക് തിങ്കളാഴ്ച സേവനം പുനരാരംഭിച്ചു. സൗദിക്കു പുറത്തേക്ക് താത്കാലികമായി ഏർപ്പെടുത്തിയ സൗദി പൗരന്മാരുടെ യാത്രാവിലക്ക് എടുത്തുകളഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പ്രാബല്യത്തിൽ വന്നതിന് ശേഷമാണ് വിമാനങ്ങളുടെ സേവനം പുനരാരംഭിച്ചത്. റിയാദിൽ നിന്ന് ഓരോ ആഴ്ചയും 153 വിമാനങ്ങൾ സേവനം നൽകാൻ ഷെഡ്യൂൾ ചെയ്തതായി സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു. അതോടൊപ്പം ജിദ്ദയിൽ നിന്ന് 178 വിമാനങ്ങളും സർവീസ് നടത്തുമെന്നും സൗദി അറേബ്യൻ എയർലൈൻസ് സ്ഥിരീകരിച്ചു. വിമാന സേവനം പുനരാരംഭിച്ചപ്പോൾ സൗദിയിൽനിന്നും ആദ്യം വിമാനം പറന്നത് ഇന്ത്യയിലേക്കും ബംഗ്ളാദേശിലേക്കുമാണ്. റിയാദിൽ നിന്നാണ് ഇന്ത്യയിലെ ഹൈദരാബാദിലേക്കു വിമാനം പറന്നത്. ജിദ്ദയിൽ നിന്ന് ധാക്കയിലേക്കും വിമാനം പറന്നു. അതേസമയം സൗദിയിലേക്കു അദ്യം എത്തുന്ന അന്താരാഷ്ട്ര വിമാനം കെയ്റോയിൽ നിന്ന് റിയാദിലേക്കും ജക്കാർത്തയിൽ നിന്ന് ജിദ്ദയിലേക്കുമുള്ളതുമാണ്. 95 ഇടങ്ങളിലെ 71 സ്റ്റേഷനുകളിലേക്ക് സർവീസ് നടത്താനുള്ള സന്നദ്ധത സൗദി എയർലൈൻസ് അറിയിച്ചിട്ടുണ്ട്. അതിൽ 28 എണ്ണം ആഭ്യന്തര സേവനവും 43 അന്താരാഷ്ട്ര സേവനവുമാണ്. ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ കിംഗ് അബ്ദുൽ അസീസ് ടെർമിനൽ 1 ൽ നിന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3hAwCjk
via IFTTT