Breaking

Tuesday, May 11, 2021

വില കണ്ട് ഞെട്ടി; 1350 രൂപയുടെ കഞ്ഞി ഇറങ്ങില്ലെന്ന് കോടതി

കൊച്ചി: കോവിഡ് രോഗികളിൽനിന്ന് സ്വകാര്യ ആശുപത്രി ഈടാക്കിയ കഞ്ഞിയുടെ വില കണ്ട് കോടതിയും ഞെട്ടി. 1350 രൂപയാണ് ഈടാക്കിയത്. ഈ തുകയ്ക്ക് കഞ്ഞി കിട്ടിയാൽ എങ്ങനെ ഇറങ്ങുമെന്നും കഞ്ഞി സ്വർണം പോലെ സൂക്ഷിക്കേണ്ടിവരുമല്ലോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഒരു ഡോളോ ഗുളികയ്ക്ക് 25 മുതൽ 30 രൂപവരെയാണ് ഈടാക്കുന്നത്. പി.പി.ഇ.കിറ്റിന് ലാഭം വേണ്ടാ പി.പി.ഇ.കിറ്റിന്റെ പേരിൽ കോവിഡ് രോഗികളിൽ നിന്ന് ഒറ്റ പൈസ ലാഭം ഉണ്ടാക്കാൻ അനുവദിക്കില്ല. ഐ.സി.യു.വിൽ അഞ്ച് പി.പി.ഇ. കിറ്റു വരെയാകാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. ഇതിന്റെ പേരിൽ എല്ലാ രോഗികളിൽ നിന്നും അഞ്ച് പി.പി.ഇ.കിറ്റിന്റെ തുക ഈടാക്കാൻ അനുവദിക്കാനാകില്ല. സർക്കാരിന് അഭിനന്ദനം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയ സർക്കാരിനെ കോടതി അഭിനന്ദിച്ചു. കാത്തലിക് ഹെൽത്ത് അസോസിയേഷനും എം.ഇ.എസിനും അഭിനന്ദനം സർക്കാർ നിശ്ചയിച്ച ഫീസിൽ കോവിഡ് രോഗികളുടെ ചികിത്സ ഉറപ്പുവരുത്തുമെന്ന് അറിയിച്ച കാത്തലിക് ഹെൽത്ത് അസോസിയേഷനും എം.ഇ.എസിനും കോടതിയുടെ അഭിനന്ദനം. എം.ഇ.എസ് കാണിക്കുന്നത് യഥാർഥ റംസാൻ വികാരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കാരുണ്യപദ്ധതി പ്രകാരം ചികിത്സ നൽകിയവരുടെ തുക സർക്കാർ ഇതുവരെ ലഭ്യമാക്കിയില്ലെന്ന് കാത്തലിക് ഹെൽത്ത് അസോസിയേഷൻ അറിയിച്ചു. content highlights:high court on covid treatment rate in private hospitals


from mathrubhumi.latestnews.rssfeed https://ift.tt/33E9s3b
via IFTTT