Breaking

Sunday, May 16, 2021

കേന്ദ്രസര്‍ക്കാര്‍ അയച്ച 100 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ കൊച്ചിയിലെത്തി

കൊച്ചി: കേന്ദ്രസർക്കാർ അയച്ച മെഡിക്കൽ ഓക്സിജൻ കൊച്ചിയിൽ എത്തി. 100 മെട്രിക് ടൺ ഓക്സിജനാണ് കൊച്ചിയിലെത്തിയത്. കേരളത്തിന്റെ അഭ്യർഥന പരിഗണിച്ചാണ് കേന്ദ്രം ഓക്സിജൻ അയച്ചത്. ആറ് ഓക്സിജൻ ടാങ്കറുകളടങ്ങിയ ട്രെയിൻ പുലർച്ചെ 3.35ഓടെയാണ് വല്ലാർപാടം ടെർമിനലിലെത്തിയത്. ബംഗാളിൽ നിന്നാണ് ഓക്സിജൻ കൊണ്ടുവന്നത്. കേന്ദ്രസർക്കാരിന്റെ ഓക്സിജൻ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാവും.


from mathrubhumi.latestnews.rssfeed https://ift.tt/3y8t8dP
via IFTTT