Breaking

Monday, May 17, 2021

ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ഇന്നുമുതല്‍: 10,000 ഡോസുകള്‍ വിതരണത്തിന്‌

ന്യൂഡൽഹി: ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതൽ രോഗികളിലേക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോസ് മരുന്നുകൾ ഡൽഹിയിലെ ചില ആശുപത്രികൾക്ക് തിങ്കളാഴ്ച വിതരണം ചെയ്യും. ഡി.ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര് ഒന്ന് രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കോവിഡ് രോഗികൾക്ക് മരുന്നു ഫലപ്രദമാമെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡിസിജിഐ അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്. മരുന്നിന്റെ ഉപയോഗത്തിലൂടെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നപ്പെടുന്നത്. ഇതുവഴിരോഗികളുടെ ആശുപത്രി വാസം കുറയ്ക്കാനും ഓക്സിജൻ സിലിണ്ടറുകളുടെ ആഭാവത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചെടുത്തത്. Content Highlight: DRDOs Anti-Covid drug distributed today


from mathrubhumi.latestnews.rssfeed https://ift.tt/33OXBQg
via IFTTT