Breaking

Saturday, May 1, 2021

നിയന്ത്രണങ്ങള്‍ കോവിഡ് കേസുകള്‍ കുറച്ചു; സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ട - ഉദ്ധവ് താക്കറെ

മുംബൈ: കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തെ സജീവ് കോവിഡ് കേസുകളുടെ എണ്ണം 9-10 ലക്ഷത്തിൽ എത്തുമായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വാക്സിൻ ലഭ്യത അനുസരിച്ച് ശനിയാഴ്ച മുതൽ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന് സമ്പൂർണ ലോക്ഡൗൺ ആവശ്യമായി വന്നേക്കാം. എന്നാൽ മഹാരാഷ്ട്ര ആ ഘട്ടത്തിലേക്കെത്തുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങൾ പ്രതിദിന കോവിഡ് കേസുകൾ കുറയ്ക്കാൻ സഹായിച്ചുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ വർഷം ചെയ്തതിന് സമാനമായി കോവിഡിനെതിരേ ഒന്നിച്ച് പോരാടും. 18.-45 വയസ് വരെയുള്ളവർക്ക് വാക്സിൻ നൽകാനായി 12 കോടി ഡോസ് വാക്സിൻ വാങ്ങുമെന്നും വെള്ളിയാഴ്ച മൂന്ന് ലക്ഷം വാക്സിൻ സംസ്ഥാനത്തിന്ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. content highlights:Wont Reach That Stage: Uddhav Thackeray On Complete Lockdown


from mathrubhumi.latestnews.rssfeed https://ift.tt/3h5UR91
via IFTTT