ന്യൂഡൽഹി: കാര്യക്ഷമതയില്ലായ്മയും പ്രതിബദ്ധതയിലെ സംശയവും കണക്കിലെടുത്ത് ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ വ്യവസ്ഥ ചെയ്ത് ഓഗസ്റ്റ് 28-ന് കേന്ദ്ര പഴ്‌സണൽ മന്ത്രാലയം ഇറക്കിയ ഓഫീസ് മെമ്മൊറാണ്ടം വിവാദത്തിൽ. സർവീസിൽ 30 വർഷം പൂർത്തിയാക്കുകയോ 50/55 പ്രായപരിധിയാവുകയോ ചെയ്ത ജീവനക്കാരെ പ്രകടനം വിലയിരുത്തി അവർക്കു വിരമിക്കൽ നൽകാൻ മേലധികാരിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതാണിത്. ഇങ്ങനെ വിരമിക്കലിനു വിധേയനായ ജീവനക്കാരനു പരാതിയുണ്ടെങ്കിൽ നടപടിക്കുശേഷം ഉപദേശകസമിതിയെ സമീപിക്കാം. കേന്ദ്രസർക്കാർ നിയോഗിക്കുന്നതാണ് ഈ സമിതി.കേന്ദ്രസർക്കാർ ജീവനക്കാരിൽ നിർബന്ധിത വിരമിക്കൽ അടിച്ചേൽപ്പിക്കുകയാണ് മോദി സർക്കാരെന്ന് കുറ്റപ്പെടുത്തി പത്തു പ്രതിപക്ഷ തൊഴിലാളി സംഘടനകൾ രംഗത്തെത്തി. ഇപ്പോഴത്തെ ഓഫീസ് മെമ്മോറാണ്ടം പിൻവലിക്കണമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്. തുടങ്ങിയ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3lJCbeO
via
IFTTT