Breaking

Thursday, September 3, 2020

യു.എ.ഇ.യിലേക്കുള്ള വിമാനങ്ങൾക്ക് രാജ്യത്തുകൂടി പറക്കാൻ അനുമതിനൽകി സൗദി അറേബ്യ

ദുബായ്: യു.എ.ഇ.യിലേക്കുള്ള എല്ലാ വിമാനങ്ങൾക്കും രാജ്യത്തുകൂടി പറക്കാൻ സൗദി അറേബ്യ അനുമതിനൽകി. യു.എ.ഇ.യിൽനിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള ആദ്യ യാത്രാവിമാനത്തിന് സൗദിയിലൂടെ പറക്കാൻ അനുമതിനൽകി ദിവസങ്ങൾക്കുള്ളിലാണ് യു.എ.ഇ.യിലേക്കുള്ള വ്യോമപാത തുറക്കാൻ സൗദി തീരുമാനമെടുത്തത്. അതേസമയം, സൗദി ഉപരോധം തുടരുന്ന രാജ്യങ്ങളായ ഇറാൻ, ഖത്തർ തുടങ്ങിയവയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. യു.എ.ഇ.യുടെ ഭാഗത്തുനിന്നുള്ള അഭ്യർഥനയെത്തുടർന്നാണ് തീരുമാനമെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേശകനും മരുമകനുമായ ജാരെദ് കുഷ്നറും യു.എ.ഇ.യിലെയും ഇസ്രയേലിലെയും ഉന്നത നയതന്ത്രപ്രതിനിധികളുമൊരുമിച്ച് ഇസ്രയേൽ-യു.എ.ഇ. നേരിട്ടുള്ള ആദ്യ വിമാനയാത്ര നടത്തിയത് ഒാഗസ്റ്റ് 31-നായിരുന്നു. ഒാഗസ്റ്റ് 13-ന് യു.എസിന്റെ മധ്യസ്ഥതയിൽ യു.എ.ഇ.യും ഇസ്രയേലും സൗഹൃദക്കരാറിൽ ഏർപ്പെട്ടതിന്റെ തുടർച്ചയായിരുന്നു ഇത്. Content Highlights:Saudi Arabia UAE


from mathrubhumi.latestnews.rssfeed https://ift.tt/3hP1QjY
via IFTTT