മുംബൈ: ഏപ്രിൽ, മേയ് മാസങ്ങളിൽ ലോക്ഡൗണിനെ തുടർന്ന് എല്ലാ മേഖലകളും പൂർണമായി നിലച്ചതാണ് സ്ഥിതി വഷളാക്കിയത്. ഘട്ടംഘട്ടമായി ലോക്ഡൗണിൽ ഇളവനുവദിച്ചത് സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും പാദങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. എങ്കിലും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം മറികടക്കാൻ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. 2018-'19 സാമ്പത്തികവർഷം 6.1 ശതമാനവും 2019-'20-ൽ 4.2 ശതമാനവുമായിരുന്നു രാജ്യത്തെ വളർച്ചനിരക്ക്. കോവിഡിനു മുമ്പേ 2019-'20 സാമ്പത്തികവർഷം അവസാനപാദത്തിൽ വളർച്ച 30.1 ശതമാനമായി കുറഞ്ഞിരുന്നു. അതിനുശേഷം ലോക്ഡൗൺ വന്നത് കാര്യങ്ങൾ തകിടംമറിച്ചു. ആദ്യപാദത്തിൽ കാർഷികമേഖലയിൽ മാത്രമാണ് ഉണർവുണ്ടായത്. മുൻവർഷത്തെ മൂന്നുശതമാനത്തിൽനിന്ന് വളർച്ച 3.4 ശതമാനമായി ഉയർന്നു. മറ്റെല്ലാ മേഖലകളും ചുരുങ്ങുകയായിരുന്നു. ഖനനമേഖലയിൽ ഇടിവ് 23.3 ശതമാനമാണ്. മുൻവർഷം 4.7 ശതമാനം വളർച്ചയുണ്ടായിരുന്നതാണിത്. ഉത്പാദന മേഖലയിൽ മൂന്നുശതമാനം വളർച്ചയുണ്ടായിരുന്നത് 39.3 ശതമാനം ഇടിവായി മാറി. നിർമാണമേഖലയിലെ ചുരുക്കം 50.2 ശതമാനത്തിലെത്തി. മുൻവർഷം 5.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഏറ്റവുമധികം ബാധിച്ചിരിക്കുന്നതും നിർമാണ മേഖലയെത്തന്നെ. വ്യാപാരം, ഹോട്ടൽ, ഗതാഗതം, ആശയവിനിയമം എന്നീ മേഖലകളിലാകെ 47 ശതമാനം ചുരുങ്ങി. പുതിയ സാഹചര്യത്തിൽ നടപ്പുസാമ്പത്തികവർഷം രാജ്യത്തെ സാമ്പത്തിക വളർച്ചനിരക്ക് -10.9 ശതമാനത്തിലേക്ക് വീഴുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗമായ എസ്.ബി.ഐ. റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. നേരത്തേയിത് -6.8 ശതമാനമാണ് കണക്കാക്കിയിരുന്നത്. നടപ്പുസാമ്പത്തികവർഷം രണ്ടാം പാദത്തിൽ വളർച്ചനിരക്ക് -12 ശതമാനത്തിനും -15 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും ഇവർ കണക്കാക്കുന്നു. ആളുകളുടെ ഉപഭോഗ ശേഷി വർധിപ്പിച്ചുമാത്രമേ വേഗം വളർച്ച തിരിച്ചുപിടിക്കാനാകൂ. സ്വകാര്യ നിക്ഷേപം, കയറ്റുമതി തുടങ്ങിയ മേഖലകളും മെച്ചപ്പെടേണ്ടതുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിവസംതോറും കൂടിവരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും ഈ വർഷം അവസാനത്തോടെ വാക്സിൻ വിപണിയിലെത്തുമെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. 'വി' മാതൃകയിൽ തിരിച്ചുവരുമെന്ന് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' അക്ഷരത്തിന്റെ മാതൃകയിൽ തിരിച്ചുവരുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. വരുന്ന പാദങ്ങളിൽ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടാകും. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ സമ്പദ്വ്യവസ്ഥ തിരിച്ചുവരികയാണ്. റെയിൽവഴിയുള്ള ചരക്കുനീക്കത്തിലും ഊർജ ഉപഭോഗത്തിലും നികുതിപിരിവിലും വലിയ വർധനയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതീക്ഷയായി പി.എം.ഐ. സൂചിക വളർച്ചനിരക്ക് പ്രതീക്ഷിച്ചതിലധികം ഇടിവുനേരിട്ട സാഹചര്യത്തിൽ പ്രതീക്ഷയേകി ഓഗസ്റ്റിലെ ഉത്പാദന സൂചിക. ഐ.എച്ച്.എസ്. മാർക്കറ്റിന്റെ പർച്ചേസിങ് മാനേജേഴ്സ് ഇൻഡെക്സിൽ (പി.എം.ഐ. സൂചിക) ഓഗസ്റ്റിൽ ഫാക്ടറി പ്രവർത്തനങ്ങൾ 52.0 പോയന്റിലേക്ക് ഉയർന്നിട്ടുണ്ട്. മാർച്ചിനു ശേഷം ആദ്യമായാണ് ഇത് വളർച്ച സൂചിപ്പിക്കുന്ന 50 പോയന്റിനു മുകളിലെത്തുന്നത്. ജൂലായിലിത് 46.0 പോയന്റുമാത്രമായിരുന്നു. ഉത്പാദന മേഖല മടങ്ങിവരുന്നുവെന്നതിന്റെയും രണ്ടാംപാദത്തിൽ സ്ഥിതി മെച്ചപ്പെടുമെന്നതിന്റെയും സൂചനയാണ് ഇതിനെ വിലയിരുത്തുന്നത്. Content Highlights:Lockdown economic growth
from mathrubhumi.latestnews.rssfeed https://ift.tt/3jCEcry
via
IFTTT