ന്യൂഡൽഹി: അതിർത്തിത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ച തുടരുന്നതിനിടയിൽ പരസ്പരധാരണ ലംഘിച്ച് ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ. യഥാസമയം ഇന്ത്യ പ്രതിരോധിച്ചതിനാൽ പാംഗോങ് തടാകക്കരയിലെ തത്സ്ഥിതി മാറ്റാനുള്ള നീക്കം തടയാൻ കഴിഞ്ഞു. അതിർത്തിയിലെ സൈന്യത്തെ നിയന്ത്രിക്കണമെന്നും പ്രകോപനപരമായ നടപടികളൊഴിവാക്കി അച്ചടക്കം പാലിക്കണമെന്നും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമാക്കാനായി ഇരുരാജ്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ തിങ്കളാഴ്ച യോഗം ചേന്നുകൊണ്ടിരിക്കുമ്പോൾ പോലും ചൈനീസ് സൈന്യം പ്രകോപനം തുടർന്നു. Content Highlights:India- China Ladakh
from mathrubhumi.latestnews.rssfeed https://ift.tt/3jFN6EJ
via
IFTTT