പ്രതികളായ ഷജിത്ത്, നജീബ്,സതിമോൻ,അജിത്ത് എന്നിവരെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നിന്ന് ക്വാറന്റീൻ സെന്ററിലേക്ക് കൊണ്ടുപോകുന്നു തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സി.പി.എം. ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ബ്രാഞ്ച് അടിസ്ഥാനത്തിൽ കരിദിനം ആചരിക്കാനും ആഹ്വാനം ചെയ്തു. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടാണ് കെ.പി.സി.സി. പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. ഇവരുടെ പ്രകോപനത്തിൽ പെട്ടുപോകാതെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ബഹുജനങ്ങളെ അണിനിരത്താൻ പാർട്ടി പ്രവർത്തകർ മുൻകൈയെടുക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. കരിദിനാചരണത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു കേന്ദ്രത്തിൽ അഞ്ചുപേരിൽ കൂടാത്തവിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകീട്ട് നാലുമുതൽ ആറുവരെ ധർണ നടത്തും. Content Highlight: Congress leaders knew about the Venjaramoodu murder plot:
from mathrubhumi.latestnews.rssfeed https://ift.tt/2QNj19S
via
IFTTT