വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ശരീരത്തിൽ ഒട്ടേറെ മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹക്ക് മുഹമ്മദിന്റെ നെഞ്ചിലും മുഖത്തും കൈയിലും മുതുകിലുമായി ഒൻപത് വെട്ടുണ്ടായിരുന്നു. മിഥിലാജിന് നെഞ്ചിലടക്കം മൂന്നു വെട്ടേറ്റു. നെഞ്ചിലേറ്റ വെട്ടുകളാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ കുത്ത് ഹൃദയം തുളച്ചുകയറി. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മുഹമ്മദ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷഹിന് നിസ്സാരപരിക്കേറ്റു. ഇരുവരെയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവകൂടി പരിശോധിച്ചാകും വിശദമായ റിപ്പോർട്ട്. അക്രമികൾ ഇരുവരെയും കൊടുവാൾ ഉപയോഗിച്ച് വെട്ടുന്നതിന്റെയും കുത്തുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഏകദേശം അഞ്ചുമിനിറ്റോളം ഇരുവരെയും ആക്രമിച്ചതായാണ് വ്യക്തമാകുന്നത്. Content Highlight: venjaramoodu murder case postmortem report
from mathrubhumi.latestnews.rssfeed https://ift.tt/3lDZ8jJ
via 
IFTTT