Breaking

Tuesday, September 1, 2020

കോവിഡ് പോസിറ്റീവായ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക്‌ പ്ലാസ്മ തെറാപ്പി നടത്തി

ന്യൂഡൽഹി: കോവിഡ് പോസിറ്റീവായ അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിക്ക് രക്തത്തിൽ ഓക്സിജന്റെ അളവ് വലിയ രീതിയിൽ കുറഞ്ഞതോടെ അടിയന്തര പ്ലാസ്മ തെറാപ്പി ചികിത്സ നടത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ഗുവാഹട്ടി മെഡിക്കൽ കോളേജിൽ വച്ച് പ്ലാസ്മ തെറാപ്പി നൽകിയെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്ററിലൂടെ അറിയിച്ചു. രാത്രി 11.30 ഓടെ തരുൺ ഗൊഗോയിയുടെ രക്തത്തിൽ ഓക്സിജന്റെ അളവ് 88 ശതമാനത്തിലേക്ക് എത്തി.തുടർന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടർമാരുടെ സംഘംപ്ലാസ്മ തെറാപ്പി നൽകാൻ തീരുമാനിക്കുകയായിരുന്നു. 96 നും 97 നും ഇടയ്ക്കായി ഇപ്പോൾ ഓക്സിജൻ അളവ് നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞിട്ടുമുണ്ട്. ഹിമന്ത ബിശ്വ ശർമ ട്വീറ്റിൽ അറിയിച്ചു. Ex CM @tarun_gogoi who is admitted in GMCH for Covid 19 had a sudden fall in Oxygen saturation to 88% at 11.30pm.The teamof Doctors supervising his health immediately decided to give 1 unit of plasma with 2 lits of oxygen on Mask.O2 saturation now is maintained between 96 to 97%. — Himanta Biswa Sarma (@himantabiswa) August 31, 2020 കോവിഡ് പോസിറ്റീവായെന്നും താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും തരുൺ ഗൊഗോയി ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഗൊഗോയിയുടെ ഭാര്യയ്ക്കും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ബദലായി മഹാസഖ്യ രൂപീകരണത്തിന് മുന്നിൽ നിൽക്കുന്ന നേതാവായിരുന്നു ഗൊഗോയി. I have been tested Covid 19 positive yesterday. People who came in contact with me during Last few days they should go for Covid test immediately. — Tarun Gogoi (@tarun_gogoi) August 26, 2020 ടിറ്റബോർ നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2YRPX5q
via IFTTT