Breaking

Sunday, January 27, 2019

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ മുൻ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിലാണ് അന്വേഷണം. പരാതി അന്വേഷണത്തിനായി ഡിജിപി ലോക്നാഥ് ബെഹറ ദക്ഷിണ മേഖലാ എഡിജിപിക്ക് കൈമാറി. പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഇവിടെ നിന്ന് ആരെയും പിടികൂടാനായിരുന്നില്ല. റെയ്ഡിനെതിരെ ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയിൽ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലുള്ള നടപടിക്രമം എന്ന രീതിയിൽ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ഡിജിപി പറഞ്ഞു. പ്രദേശികമായി നടന്നൊരു വിഷയത്തിൽ ഒരു പ്രതിയെ പിടിക്കാൻ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറുന്നത് മര്യാദകെട്ട നടപടിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്താൻ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് നടത്തിയതാണ്. നിയമസഭയിൽ പ്രതിപക്ഷത്തിന് വർത്തമാനം പറയാനൊരു അവസരം നൽകാൻ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണവർ നടത്തിയത് എന്നാണ് ഞാൻ കരുതുന്നതെന്നും ആനാവൂർ നാഗപ്പൻ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി Content Highlights:chithra theresa john,cpim thiruvananthapuram district committee office raid


from mathrubhumi.latestnews.rssfeed http://bit.ly/2CNPntH
via IFTTT