Breaking

Monday, January 28, 2019

ഹരിയാനയിലെയും രാജസ്ഥാനിലെയും ഓരോ മണ്ഡലങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ഹരിയാനയിലെയും രാജസ്ഥാനിലെയും ഓരോ മണ്ഡലങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ഹരിയാനയിലെ ജിന്ദും രാജസ്ഥാനിലെ രാംഗഡുമാണ് ഇന്ന് ജനവിധി തേടുന്നത്. ഐ.എന്‍.എല്‍.ഡിയുടെ എം.എല്‍.എ ഹരി ചന്ദ് മിദ്ധ മരിച്ചതിനെ തുടര്‍ന്നാണ് ജിന്ദില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിടിനിടെ ബി.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നായിരുന്നു രാംഗഡില്‍ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലെ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് രണ്ടിടത്തും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാവായ രണ്‍ദീപ് സുര്‍ജേവാലയെ രംഗത്തിറക്കിയതോടെയാണ് ജിന്ദിലെ മത്സരം കടുത്തത്. ജാട്ട് വിഭാഗക്കാരനായ സുര്‍ജേവാലക്ക് ജയം സാധ്യമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ഈ മാസം 31നാണ് രണ്ടിടത്തേയും വോട്ടെണ്ണല്‍.



from Anweshanam | The Latest News From India http://bit.ly/2RkkstY
via IFTTT