Breaking

Monday, January 28, 2019

മന്ത്രി വിമര്‍ശിച്ചു: ചന്ദ കൊച്ചാറിനെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചേക്കും

ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ്ര കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവർക്കെതിരെയുള്ള പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചേക്കും. വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് വായ്പ അനുവദിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കൊച്ചാറിനെതിരെ കേസെടുത്തതിന് പിന്നാലെ, വിദേശത്ത് ചികിത്സയിലുള്ള ധനമന്ത്രി അരുൺ ജെയ്റ്റ്ലി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. അന്വേഷണ സാഹസികത എന്ന പരാമർശത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതിനിടെ ഇരുവർക്കുമെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ റാഞ്ചിയിലേയ്ക്ക് സ്ഥലംമാറ്റുകയും ചെയ്തു. ജെയ്റ്റ്ലിയുടെയും മറ്റുമന്ത്രിമാരുടെയും നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ജയ്റ്റ്ലി സിബിഐയ്ക്കുമേൽ സമ്മർദം ചെലുത്തുകയാണെന്നും കേസ് വൈകിപ്പിക്കാൻ നിർദേശം നൽകിയെന്ന്ും ഇവർ ആരോപിച്ചു. ഇതിനുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. ചന്ദ കൊച്ചാർ സിഇഒ ആയിരുന്നകാലത്ത് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ടതാണ് കേസ്. CBI had almost closed preliminary enquiry against Kochhars


from mathrubhumi.latestnews.rssfeed http://bit.ly/2RhgUJ3
via IFTTT