Breaking

Monday, January 28, 2019

നേതാക്കൾക്ക് താൽപര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ  തയ്യാറെന്ന്  കുമാരസ്വാമി

ബംഗളുരു: നേതാക്കൾക്ക് താൽപര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ താന്‍ തയ്യാറെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എം എൽ എമാർ അതിരുകടക്കുന്നുവെന്നും കോൺഗ്രസ്‌ ഇവരെ നിയന്ത്രിക്കുന്നില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് കോൺഗ്രസ്‌ എം എൽ എ സോമശേഖര ഇന്നലെ വിമർശിച്ചിരുന്നു. തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. കോൺഗ്രസ്‌ എം എൽ എമാരുടെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും പരമേശ്വര വ്യക്തമാക്കി.



from Anweshanam | The Latest News From India http://bit.ly/2UmB5qZ
via IFTTT