Breaking

Sunday, January 27, 2019

എസ്.എസ്.സി. പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൽ കമ്മീഷൻ 2019-20 വർഷത്തെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ, ഹയർ സെക്കണ്ടറി ലെവൽ പരീക്ഷ, ഡൽഹി പോലീസ്, ജൂനിയർ എൻജിനീയർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ തീയതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ(2018)യുടെ ആദ്യഘട്ടം ജൂൺ നാല് മുതൽ 19 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 13 വരെയും മൂന്നാം ഘട്ടം ഡിസംബർ 29നും നടത്തും. ജൂലായ് ഒന്ന് മുതൽ 26 വരെ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ(2018) പരീക്ഷയുടെ ആദ്യഘട്ടം നടത്തും. സെപ്റ്റംബർ 29നാണ് രണ്ടാംഘട്ട പരീക്ഷ. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in/-ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Content Highlights:SSC Exam Calendar Released


from mathrubhumi.latestnews.rssfeed http://bit.ly/2CMnRN2
via IFTTT