Breaking

Monday, January 28, 2019

സ്വർണം റെക്കോഡ് തിളക്കത്തിൽ ; ഇനിയെങ്ങോട്ട്?

വില ഉയരുംതോറും മനുഷ്യന് കമ്പം കൂടുന്ന വസ്തുവാണ് സ്വർണം. ആറു വർഷത്തിന് ശേഷം കേരളത്തിൽ സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. ശനിയാഴ്ച ഒറ്റയടിക്ക് 400 രൂപ ഉയർന്നതോടെ പവൻവില 24,400 രൂപയായി. 2012 നവംബറിൽ രേഖപ്പെടുത്തിയ 24,240 രൂപ എന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. ഗ്രാമിന് 3,050 രൂപയാണ് ശനി, ഞായർ ദിവസങ്ങളിലെ വില. പവന് 600 രൂപ കൂടി ഉയർന്നാൽ 25,000 എന്ന നാഴികക്കല്ലിലെത്തും സ്വർണവില. അമേരിക്ക ഭരണപ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നിട്ടുണ്ട്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ന്യൂയോർക്ക് വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,302.60 ഡോളറായിരുന്നു ശനിയാഴ്ച. ഇത് 2011-ൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 1,895 ഡോളറിനെക്കാൾ ഏറെ താഴെയാണ്. എന്നാൽ, 2011-നെ അപേക്ഷിച്ച് ഡോളറുമായുള്ള വിനമയ മൂല്യത്തിൽ രൂപയുടെ മൂല്യം ഇപ്പോൾ വൻതോതിൽ കുറഞ്ഞുനിൽക്കുകയാണ്. ഡോളറിന്റെ മൂല്യം 50 രൂപ നിലവാരത്തിൽ നിന്ന് 70 നിലവാരത്തിലേക്ക് കൂപ്പുകുത്തി. അതായത്, ഏതാണ്ട് 40 ശതമാനം ഇടിവ് രൂപയുടെ മൂല്യത്തിലുണ്ടായി. ഇതും സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. അതിനിടെ, അന്താരാഷ്ട്ര വിപണിയിൽ വിലവർധന തുടരുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയിലെ ഭരണപ്രതിസന്ധിക്ക് പുറമെ, അമേരിക്കയും ചൈനയുമായുള്ള വ്യാപാരത്തർക്കവും ഇതിന് കാരണമാണ്. 2019-20 കാലയളവിൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും വരുംദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിക്കും. മാന്ദ്യസമയത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്. roshan@mpp.co.in Gold soars ahead of US Fed meeting


from mathrubhumi.latestnews.rssfeed http://bit.ly/2B8Gc6T
via IFTTT