Breaking

Sunday, January 27, 2019

യഥാര്‍ത്ഥ സംഘി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് രൂക്ഷ മറുപടിയുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. താനല്ല സംഘിയെന്നുംപ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാർത്ഥ സംഘിയെന്നുംഎൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. 44 വർഷത്തെ കാത്തിരിപ്പിന് ശേഷംഒരു പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ താൻ സംഘിയായെങ്കിൽ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യാഥാർത്ഥ സംഘി. മുഖ്യമന്ത്രിയാണോ സംഘി ഞാനാണോ സംഘിയെന്ന് കോടിയേരി പറയണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി ഞാൻ പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല. ബിജെപി നേതാക്കളാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനെത്തിച്ചത്. കൊല്ലം ബൈപ്പാസിന്റെ പേരിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഇതിനിടെ ആലപ്പാട്ടെ കരിമണൽ ഖനനം പൂർണ്ണമായും നിർത്തണമെന്ന സംയുക്ത സമരസമിതിയുടെ ആവശ്യത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഖനനം പൂർണ്ണമായി നിർത്താനാവില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് ഇത് വഴിവെക്കും. സമരസമിതിയുടെ ആവശ്യത്തോട് യോജിക്കാനാവില്ല. ഈ നിലപാട് മൂലം തിരഞ്ഞെടുപ്പിലുണ്ടാകുന്ന രാഷ്ട്രീയ നേട്ടവും കോട്ടവും സഹിക്കുകയേ നിവൃത്തിയുള്ളൂ. പാരിസ്ഥിതിക പ്രശ്നങ്ങൾ ശാസ്ത്രീയ പഠനങ്ങളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Content Highlights:cm pinarayi vijayan-nk premachandran mp-allapad issue, kollam bypass


from mathrubhumi.latestnews.rssfeed http://bit.ly/2sLT8v5
via IFTTT