Breaking

Sunday, January 27, 2019

നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു

ജമ്മു കശ്മീർ: അതിർത്തി കടക്കാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു. സാംബ സെക്ടറിലെ ചാക് ഫാകിറയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ഫറൂഖ് എന്നയാളാണ് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചത്. ബിഎസ്എഫിന്റെ വെടിയേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കാലിനും കൈക്കുമാണ് ബിഎസ്എഫിന്റെ വെടിയേറ്റത്. ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അതിർത്തി കടക്കാനുള്ള ശ്രമം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പൂഞ്ച് സെക്ടറിലും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. Content Highlights:BSF shots at Pakistani intruder along IB in J-Ks Samba sector


from mathrubhumi.latestnews.rssfeed http://bit.ly/2FQRH7a
via IFTTT