കോട്ടയം: സോഷ്യല്‍ മീഡിയയില്‍ വരുന്ന പുതിയ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കികൊണ്ട് കോട്ടയം പോലീസ് മേധാവി ഹരിശങ്കര്‍.
കോട്ടയം ജില്ലാ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സോഷ്യല്‍ മീഡിയയിലെ അപകടത്തെ കുറിച്ച് ഹരിശങ്കര്‍ ഐപിഎസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് മെസന്‍ജറില്‍ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് അയച്ചതായി ഒരു ലിങ്ക് മെസേജ് കിട്ടിയേക്കാം. എന്നാല്‍ അതില്‍ നമ്മള്‍ ലൈക്ക് ചെയ്താല്‍ പോലും നമ്മുടെ അക്കൗണ്ട് ക്ലോണ്‍ ചെയ്യപ്പെടാമെന്ന് ജില്ലാ പൊലീസ് മേധാവി പറയുന്നു.
മാത്രമല്ല, നമ്മുടെ അക്കൗണ്ടില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെ മെസേജ് പലര്‍ക്കും അയക്കപ്പെടുന്നു. ഇതിലൂടെ നമ്മുടെ അടുത്ത സുഹൃത്തുക്കള്‍പോലും തെറ്റിദ്ധരിക്കാമെന്നും യഥാര്‍ത്ഥത്തില്‍ ഇത് നമ്മള്‍ ചെയ്യുന്നതല്ല എന്നതാണ് വസ്തുതയെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറയുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാത്തരം ലിങ്കുകളും അവഗണിക്കണമെന്നും ഹരിശങ്കര്‍ ഐപിഎസ് മുന്നറിയിപ്പ് നല്‍കുന്നു.
from Anweshanam | The Latest News From India http://bit.ly/2RXTqOr
via IFTTT