Breaking

Wednesday, January 30, 2019

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു 

വയനാട്: വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ഡിസിസി മുന്‍ സെക്രട്ടറി ഒ.എം.ജോര്‍ജിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഒ.എം ജോര്‍ജ്ജിനെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

17 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഒ.എം.ജോര്‍ജിനെതിരെ നടപടിയെടുത്തത്. കേസ് ഒതുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും അന്വേഷണം നടത്തും.

ഒ.എം.ജോര്‍ജിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. വിവരം പുറത്തുവന്നതോടെ ഒ.എം.ജോര്‍ജ് ഒളിവിലാണ്.



from Anweshanam | The Latest News From India http://bit.ly/2sSAnGn
via IFTTT