Breaking

Monday, January 28, 2019

ഗോവയില്‍ രാഹുലിന്റേയും സോണിയയുടേയും സ്വകാര്യ സന്ദര്‍ശനം; സീഫുഡ് ഉച്ചഭക്ഷണം, സെല്‍ഫി

പനാജി: പ്രക്ഷുബ്ധമായ പാർലമെന്റ് ശീതകാല സമ്മേളനത്തിന് ശേഷം ഗോവയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും. തെക്കൻ ഗോവയിലെ പ്രശസ്തമായ ഫിഷർമാൻ വാർഫ് റെസ്റ്റോറന്റിലായിരുന്നു ഞായറാഴ്ച ഇരുവരും ഉച്ചഭക്ഷത്തിനെത്തിയത്. കടൽ വിഭവങ്ങളാൽ പ്രശസ്തിയാർജിച്ച റെസ്റ്റോറന്റാണിത്. ഭക്ഷണം കഴിക്കാനെത്തിയവർക്കൊപ്പം ഫോട്ടോയ്ക്കും സെൽഫിക്കും രാഹുൽ നിന്നുക്കൊടുത്തു. ഗോവയിലെ പ്രമുഖ ഡെന്റിസ്റ്റായ രച്ന ഫെർണാണ്ടസും ഈ സമയത്ത് റെസ്റ്റോറന്റിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിക്കൊപ്പമുള്ള സെൽഫിയും നിമിഷങ്ങളും അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഉണ്ടായിരുന്നില്ലെന്നും ശാന്തമായ ഉച്ചഭക്ഷണമായിരുന്നുവെന്നും രച്ന ഫെർണാണ്ടസ് പറഞ്ഞു. മൂന്ന് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ഗോവയിലെത്തിയത്. ഒരുതരത്തിലുമുള്ള ഔദ്യോഗിക പരിപാടികളിലും ഇരുവരും പങ്കെടുക്കുന്നില്ലെന്ന് ഗോവ കോൺഗ്രസ് വാക്താവ് അറിയിച്ചു. ദക്ഷിണ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരുവരും താമസിച്ചിരുന്നത്. View this post on Instagram Awed by his charm and modesty 😍 #rahulgandhi A post shared by Rachna Fernandes (@rachna_the_dentist_fernandes) on Jan 27, 2019 at 5:26am PST Content Highlights:At "Private Visit" In Goa, Seafood Lunch, Selfies For Gandhi Mother-Son Duo


from mathrubhumi.latestnews.rssfeed http://bit.ly/2ShExWJ
via IFTTT