Breaking

Monday, January 28, 2019

രോഗിയായ 70 കാരനെ ചുമന്ന് മഞ്ഞിലൂടെ അവര്‍ നടന്നത് 9 കിലോമീറ്റര്‍

ഷിംല: എഴുപതുകാരനായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഗ്രാമീണർ ചുമന്ന് നടന്നത് ഒമ്പത് കിലോമീറ്റർ. മഞ്ഞ് വീണ് വാഹനഗതാഗതം ദുഷ്കരമായ ഹിമാചൽ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. ആശുപത്രിയിലെത്തിക്കാൻ മറ്റൊരു മാർഗവുമില്ലാതിരുന്നതിനെ തുടർന്നാണിത്. കനത്ത മഞ്ഞുവീഴ്ച മൂലം മാണ്ടിയും സമീപപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വാഹനസഞ്ചാരത്തിന്അസൗകര്യം നേരിട്ടതിനെ തുടർന്ന് അവർ രോഗിയെ മഞ്ചലിൽ ചുമന്നാണ് കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. സരജ് താഴ് വരയിലെ ഛാം ഗ്രാമത്തിൽ നിന്ന് ചാക്കുദാരിലേക്ക് ഗ്രാമീണർ വൃദ്ധനെ മാറി മാറി ചുമന്നു. തുടർച്ചയായുള്ള മഞ്ഞുവീഴ്ച റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നത് അധികൃതർക്ക് തടസം സൃഷ്ടിച്ചിരിക്കുകയാണ്. അതു കൊണ്ടാണ് വാഹനഗതാഗതം മാണ്ടിയിൽ പൂർണമായും നിലച്ചിരിക്കുന്നത്. ഹിമാചൽപ്രദേശിലെ മഞ്ഞുകാലവും മഞ്ഞുവീഴ്ചയും ആസ്വദിക്കാനെത്തുന്ന സന്ദർശകർക്കും നിലവിലെ സാഹചര്യം ഈ പ്രദേശങ്ങളിലേക്കുള്ള എത്തിച്ചേരൽ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. Himachal Pradesh: Visuals from snow covered Shanghar valley in Kullu district. pic.twitter.com/qEWcdOmqHs — ANI (@ANI) 27 January 2019 Content Highlights: Himachal villagers give 70-year-old palanquin ride to hospital, Snow Fall


from mathrubhumi.latestnews.rssfeed http://bit.ly/2B2tAOz
via IFTTT