Breaking

Tuesday, November 13, 2018

ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; സനല്‍കുമാര്‍ കേസിലെ പ്രതി... കല്ലമ്പലത്തെ വീട്ടില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സനല്‍ കുമാര്‍ കേസില്‍ ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം ഇദ്ദേഹത്തെ തിരഞ്ഞുവരികയായിരുന്നു. കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. തമിഴ്‌നാട്ടിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2qIB7g1
via IFTTT