Breaking

Wednesday, November 28, 2018

ശബരിമല: കുട്ടികളെ കസ്റ്റഡിയില്‍ എടുത്തെന്ന ആരോപണം അന്വേഷിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

സന്നിധാനം: ശബരിമല ദർശനത്തിനെത്തിയ കുട്ടികളെ കസ്റ്റഡിയിൽ എടുത്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം ആർ.ജി ആനന്ദ്. ശബരിമലയിൽ എത്തിയപ്പോഴായിരുന്നു ആനന്ദിന്റെ പ്രതികരണം. ഇരുമുടിക്കെട്ടുമായാണ് ആനന്ദ് ശബരിമലയിൽ എത്തിയത്. നിരോധനാജ്ഞയുടെ പേരിൽ ശബരമലയിൽ നാമജപ പ്രതിഷേധത്തിനിടെ കുട്ടികളെ ഉൾപ്പടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്ന്ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷൻ ശബരിമലയിൽ സന്ദർശനം നടത്തിയത്. content highlights:child commission,probe, Sabarimala arrest


from mathrubhumi.latestnews.rssfeed https://ift.tt/2QnbXlt
via IFTTT