Breaking

Wednesday, November 14, 2018

വെള്ളം കുടിക്കേണ്ടത് എപ്പോള്‍? ആഹാരത്തിനു മുന്‍പോ പിന്‍പോ

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള ഘടകമാണ് വെള്ളം. അതുകൊണ്ട് തന്നെ നമ്മള്‍ വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം അത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ആഹാരം കഴിക്കുമ്പോള്‍ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്ന കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും സംശയമാണ്. എന്നാല്‍ ചിലര്‍ ആഹാരത്തിനു മുന്‍പും, മറ്റുചിലര്‍ ആഹാരത്തിനു ഇടയ്ക്കും. ഇനി ചിലരാകട്ടെ ഭക്ഷണത്തിന് പിന്‍പും വെളളം കുടിക്കുന്നതു കാണാം. എന്നാല്‍ ഇത് ശരിയാണോ.

ആഹാരത്തിനു മുന്‍പ് വെള്ളം കുടിച്ചാല്‍ പിന്നീട് കുറച്ച് ഭക്ഷണമേ കഴിക്കാന്‍ പറ്റുകയുള്ളൂ എന്നതിനാല്‍ ദേഹം മെലിയാന്‍ സാധ്യതയുണ്ട്.ഇനി,ആഹാരത്തിന്നിടയില്‍ വെള്ളം കുടിച്ചാല്‍ ശരീരം മധ്യസ്ഥിതിയില്‍ നില്‍ക്കും. ഭക്ഷണശേഷം ജലം കുടിച്ചാലോ ശരീരം തടിക്കും.അതിനാല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെളളം കുടിക്കാതിരിക്കുക.

ഇക്കാര്യങ്ങള്‍ ദഹനത്തിനനുസരിച്ചാണ് സംഭവിക്കുന്നത്. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അഷ്ടാംഗഹൃദയത്തില്‍ പറയുന്നത്, വയറിന്റെ നാലില്‍ രണ്ടു ഭാഗം ഭക്ഷണം മതിയെന്നാണ്. ഒരു ഭാഗം വെള്ളത്തിനായും ഒരു ഭാഗം വായുവിനായുമാണ്. വെള്ളം എന്നാല്‍ നേരിട്ടുള്ള കുടിവെള്ളമല്ല, മോരും കറികളും തൈരുമെല്ലാമാണ്.
 



from Anweshanam | The Latest News From Health https://ift.tt/2z9ujga
via IFTTT