കൊട്ടിയം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. പ്ലാക്കാട് എ യൂണിറ്റ് ഭാരവാഹി ആദിച്ചനല്ലൂർ പ്ലാക്കാട് മണ്ണഞ്ചേരിൽ വീട്ടിൽ വിനീത്കുമാറിനെ(28)യാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി നിരവധി പ്രാവശ്യം പീഡിപ്പിച്ചതായാണ് പരാതി. രക്ഷിതാക്കൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ പോയി. വിദേശത്തായിരുന്ന പ്രതി ഏതാനും നാളുകൾക്കുമുൻപാണ് നാട്ടിലെത്തിയത്. പിന്നീട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇത് ആവർത്തിച്ചതോടെ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. പിതാവ് ഇക്കഴിഞ്ഞ രണ്ടിന് ചാത്തന്നൂർ പോലീസിൽ പരാതി നൽകുകയും പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നതോടെ നാട്ടിൽ പ്രതിഷേധം ശക്തമായിരുന്നു. തിങ്കളാഴ്ചയാണ് പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ചാത്തന്നൂർ എസ്.ഐ. സരിൻ പറഞ്ഞു. Content Highlight: Dyfi leader arrested for rape school girl
from mathrubhumi.latestnews.rssfeed https://ift.tt/2B4ci46
via
IFTTT