Breaking

Wednesday, November 28, 2018

ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കാന്‍ പി.എസ്. ജീന; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം താരവും മലയാളിയുമായ പി.എസ്. ജീനയ്ക്ക് ഓസ്ട്രേലിയയിൽ ബാസ്കറ്റ് ബോൾ കളിക്കാൻ ക്ഷണം. ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള റിങ് വുഡ് ഹ്വാക്സ് ടീമിൽ കളിക്കാനാണ് ജീനയ്ക്ക് അവസരമൊരുങ്ങിയത്. ഇതോടെ ഗീതു രാഹുലിനു (ഗീതു അന്ന ജോസ്) ശേഷം ഓസ്ട്രേലിയയിൽ ബാസ്കറ്റ് ബോൾ കളിക്കാൻ പോകുന്ന രണ്ടാം ഇന്ത്യൻ താരമെന്ന ബഹുമതിയാണ് ജീനയ്ക്ക് സ്വന്തമാകുന്നത്. വിക്ടോറിയയിലെ സെമി പ്രൊഫഷണൽ ലീഗായ ബിഗ് വിയിലെ മുൻനിര ടീമാണ് റിങ് വുഡ് ഹ്വാക്സ്. ടീമിനൊപ്പം എട്ടുമാസം കളിക്കാനാണ് ജീനയ്ക്ക് ക്ഷണം കിട്ടിയിരിക്കുന്നത്. ഇതിൽ രണ്ടു മാസത്തോളം പരിശീലനവുമുണ്ട്. അടുത്ത വർഷം ജനുവരി 17 മുതൽ റിങ് വുഡ് ഹ്വാക്സിന്റെ ഭാഗമാകാനാണ് അവസരം. കഴിഞ്ഞവർഷം അവസാനം കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന അന്താരാഷ്ട്ര ഹൂപ്പത്തോൺ ഫൈവ് പരമ്പരയിൽ റിങ് വുഡ് ഹ്വാക്സിനെതിരേ ജീനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഓസ്ട്രേലിയയിലേക്കുള്ള അവസരമൊരുക്കിയതെന്ന് റിങ് വുഡ് ഹ്വാക്സ് വനിതാ ടീം മുഖ്യ പരിശീലകൻ ടിം മോട്ടിൻ ക്ഷണക്കത്തിൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി.യിൽ സീനിയർ അസിസ്റ്റന്റാണ് ജീന ഇപ്പോൾ. ഈ വർഷം കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിന്റെ നായികയായിരുന്നു ഈ വയനാട്ടുകാരി. അന്താരാഷ്ട്ര ബാസ്കറ്റ്ബോളിൽ ഇത്തരമൊരവസരം കിട്ടിയത് ഏറെഗുണം ചെയ്യും. കളി മെച്ചപ്പെടുത്താനും കൂടുതൽ അനുഭവസമ്പത്തുണ്ടാകാനും ഇത് അവസരമൊരുക്കും - പി.എസ്. ജീന Content Highlights: Thiruvananthapuram ps jeena to play in Australian league


from mathrubhumi.latestnews.rssfeed https://ift.tt/2PZ9sGL
via IFTTT