Breaking

Wednesday, November 14, 2018

ബന്ധു നിയമനം; കെ.ടി.ജലീലിനെതിരെ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.  ബന്ധുവായ അദീബിനെ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ടുവെന്നും, ഇതിന്റെ ഭാഗമായി തസ്തികയുടെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലില്‍ കുറിപ്പെഴുതിയെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി കുറിപ്പ് നല്‍കി. 28.7.2016ലെ മന്ത്രിയുടെ കുറിപ്പും ഫിറോസ് പുറത്തു വിട്ടു. അധിക യോഗ്യതയ്ക്ക് കാബിനറ്റ് അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതി. അധിക യോഗ്യതയിലല്ല, അടിസ്ഥാന യോഗ്യതയിലാണ് മാറ്റം വരുത്തിയതെന്നും പി.കെ ഫിറോസ് പറഞ്ഞു. ഇക്കാര്യം തന്റെ അറിവോടെയാണോ എന്നും മന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2TbiePR
via IFTTT