Breaking

Wednesday, November 14, 2018

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. 'സോറി ഞാന്‍ പോകുന്നു, എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം' എന്നതാണ് ആത്മഹത്യക്കുറിപ്പിന്റെ ഉള്ളടക്കം. സഹോദരനെ അഭിസംബോധന ചെയ്താണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരിക്കുന്നത്.

നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍കുമാറിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ ഹരികുമാറിനെ കല്ലമ്പലത്ത് വെയിലൂരിലെ കുടുംബ വീടായ ദേവനന്ദനത്തില്‍ ഇന്നലെ രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഷെഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.



from Anweshanam | The Latest News From India https://ift.tt/2OIK1nn
via IFTTT