Breaking

Thursday, November 1, 2018

കാര്യവട്ടത്ത് മഴ ഭീഷണയിൽ ആരാധകർ: തലസ്ഥാനത്ത് ക്രിക്കറ്റ് ലോകം ആവേശത്തിൽ 

കാര്യവട്ടം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ആരാധകരുടെ ആവേശം. മഴ ചെറിയ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ആരാധകരുടെ വരവ് തുടങ്ങി കഴിഞ്ഞു. ഇന്ത്യ വിൻഡീസ് ഏകദിനത്തിലെ അഞ്ചാം കളിയിൽ സ്റ്റേഡിയത്തിലേക്ക് പതിനൊന്നു മണി മുതൽ പ്രവേശനം ആരംഭിക്കും. 1.30നാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിനം തീരുമാനിച്ചിരിക്കുന്നത്. കാലാവസ്ഥ  നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് തലസ്ഥാനത്ത് പലയിടത്തും മഴയുണ്ടാകും എന്നാണ്. കഴിഞ്ഞ വർഷം  ഇവിടെ നടന്ന ഇന്ത്യ-ന്യൂസ് ലൻഡ് ട്വന്റി-ട്വന്റി  മത്സരത്തിൽ  മഴ മൂലം ഓവർ വെട്ടി കുറിച്ചിരുന്നു.


 കേരളത്തിന്റെ മണ്ണില്‍ ധോണി കളിക്കുന്ന അവസാന മത്സരമെന്ന് കരുതുന്ന ഈ  ഏകദിനത്തിൽ  ധോണി ആരാധകരുടെ ഒരു വൻ നിര തന്നെ കാണാം. ധോണിയുടെ കൂറ്റൻ ഫ്ളക്സും സ്റ്റേഡിയത്തിനു മുൻപിൽ വെച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാരും, ഇന്ത്യയുടെ കൊടി പാറിക്കലും, മുഖത്ത് ചായം പൂശലുമടക്കം  ആരാധക ആവേശം ഉണർന്നു കഴിഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2Dez9w9
via IFTTT