Breaking

Thursday, November 1, 2018

കാർ അപകടത്തിൽപ്പെട്ട 53 കാരിയെ ആറ് ദിവസങ്ങൾക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി

വാഷിംഗ്ടണ്‍: ആറ് ദിവസങ്ങൾക്ക് മുൻപ് കൊക്കയിലേക്ക് പതിച്ച കാറപകടത്തിൽ 53 കാരിയെ ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണ് അപകടമുണ്ടായത്. കൊക്കയിലേക്ക് മറിഞ്ഞ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 

വാഹനത്തിന്റെ  നിയന്ത്രണം നഷ്ടപ്പെട്ട് ഒക്ടോബർ 12 നാണ് കാര്‍  അപകടത്തില്‍പ്പെട്ടത്.വാഹനത്തിൽ 53 ക്കാരിയായ സ്ത്രീ മാത്രമാണുണ്ടായിരുന്നത്. ഇവർ കാറിൽ നിന്ന് 500 അടി അകലെ കിടക്കുകയായിരുന്നു.

 ഒക്ടോബര്‍ 18ന്  ഹൈവേ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയവരാണ് അപകടം നടന്നത് ശ്രദ്ധിച്ചത്. പരിശോധനയില്‍ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി. കാറില്‍ അവര്‍ക്ക് ആരെയും കണ്ടെത്താനായില്ല. എന്നാല്‍ സമീപത്ത് മനുഷ്യന്‍റെ കാല്‍പ്പാടുകള്‍ കണ്ട് പിന്തുടര്‍ന്ന് ചെന്നപ്പോഴാണ്  അകലെ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സ്ത്രീയെ കണ്ടെത്തിയത്. 

ദിവസങ്ങളോളം വാഹനത്തിന് ഉള്ളിലായിരുന്നു. എന്നാല്‍ അടുത്ത് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന് അറിയാന്‍ പുറത്തേക്ക് ഇറങ്ങിയ താന്‍ ശരീരം തളര്‍ന്ന് വീണുപോയെന്നും സ്ത്രീ രക്ഷപ്പെടുത്തിയവരോട് പറഞ്ഞു. സ്ത്രീയെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



from Anweshanam | The Latest News From India https://ift.tt/2JufZCW
via IFTTT