Breaking

Monday, August 23, 2021

അഫ്ഗാനിസ്താനില്‍നിന്നു രക്ഷപ്പെട്ട സ്ത്രീക്ക് വിമാനത്തില്‍ പ്രസവം

ബെർലിൻ: അഫ്ഗാനിസ്താനിൽനിന്നു രക്ഷപ്പെട്ട സ്ത്രീ വിമാനത്തിൽ പെൺകുഞ്ഞിനു ജന്മം നൽകിയതായി യു.എസ്. സേന അറിയിച്ചു. പശ്ചിമേഷ്യയിൽനിന്ന് ജർമനിയിലെ റംസ്റ്റെയ്ൻ വ്യോമതാവളത്തിലേക്ക് പോവുകയായിരുന്ന യു.എസ്. സേനാ വിമാനമായ സി-17ലാണ് സംഭവം. അഫ്ഗാനിസ്താനിൽനിന്ന് ഒഴിപ്പിക്കുന്നവരെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനായി എത്തിക്കുന്ന വ്യോമതാവളമാണിത്. ശനിയാഴ്ച വിമാനത്തിൽ സ്ത്രീക്ക് പ്രസവസംബന്ധമായ സങ്കീർണതകളുണ്ടായി. വിമാനത്തിനുള്ളിൽ മർദം കുറയ്ക്കാനായി അതു താഴ്ത്തിപ്പറത്തി. റംസ്റ്റെയ്നിലെത്തിയപ്പോൾ ഡോക്ടർമാരെത്തി പ്രസവത്തിനു സഹായിച്ചു. വിമാനത്തിന്റെ ചരക്കുകയറ്റുന്ന ഭാഗത്ത് സ്ത്രീ പെൺകുഞ്ഞിനെ പ്രസവിച്ചു. ഇരുവരെയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നുവെന്ന് യു.എസ്. സേന അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3kekcgS
via IFTTT