Breaking

Tuesday, August 3, 2021

വിവാഹിതനുമായി ബന്ധം ആരോപിച്ച് യുവതിയുടെ തല മുണ്ഡനം ചെയ്തു, ആറ് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സബർകന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലാണ് സംഭവം. സംഭവവത്തിൽ നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. വദാൻഷിഷ് ചൗഹാൻ, രാജുജി ചൗഹാൻ, കലുസിൻ ചൗഹാൻ, രാഗേഷ് സിൻ ചൗഹാൻ, സുരേഖാ ചൗഹാൻ, സോനാൽ ചൗഹാൻ എന്നിവരെ അറസ്റ്റ് ചെയ്തതായി സബ് ഇൻസ്പെക്ടർ ജനി പറഞ്ഞു. സഞ്ചേരി ഗ്രാമത്തിൽ താമസിക്കുന്ന നാല് കുട്ടികളുള്ള അമ്മയായ യുവതിയെ ആക്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വിവാഹിതനായ ഒരാളുമായി ബന്ധം ആരോപിച്ചാണ് പ്രതികൾ ഇവരെ ആക്രമിച്ചതെന്ന് സബ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു. പ്രതികളിൽ ഒരാളുടെ സഹോദരി ഭർത്താവിനെയും യുവതിയെയും ചേർത്ത് ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്. ജുലായ് 30ന് ബാങ്ക് ആവശ്യത്തിന് യുവതി പോയി മടങ്ങി വരുമ്പോൾ അദ്ദേഹം ബൈക്കിൽ ലിഫ്റ്റ് നൽകിയിരുന്നു. എന്നാൽ വഴിയിൽ വെച്ച് പ്രതികൾ ഇത് കാണുകയും ബൈക്ക് നിർത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എഫ്.ഐ.ആർ രേഖപ്പെടുത്തിയതിന് പിന്നാലെ തന്നെ പ്രതികളെ പിടികൂടിയെന്ന് പോലീസ് പറഞ്ഞു. Content Highlights: Four men and two women were arrested allegedly tonsuring a 30-year-old widow


from mathrubhumi.latestnews.rssfeed https://ift.tt/3yneVt3
via IFTTT