Breaking

Sunday, August 1, 2021

എസ്.എ.ടി.യിൽ നഴ്സായിരുന്നയുവതിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം : എസ്.എ.ടി.യിലെ സ്റ്റാഫ് നഴ്‌സായിരുന്ന യുവതിയെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിലെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. കഴക്കൂട്ടം എ.സി.പി.ക്കാണ് അന്വേഷണ ചുമതല. 2021 മാർച്ചിലാണ് സംഭവം നടന്നത്. സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനായി ഡി.എം.ഇ. ഓഫീസിലെത്തിയ യുവതിയെ അഡ്മിനിസ്‌ടേറ്റീവ് അസിസ്റ്റന്റും കരമന സ്വദേശിയുമായ ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. എസ്.എ.ടി.യിൽ നഴ്‌സായിരുന്ന യുവതി റവന്യൂ വകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് സർട്ടിഫിക്കറ്റുകൾ ശരിയാക്കാൻ ഓഫീസിലെത്തിയതായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസിലേക്ക് കേസ് കൈമാറിയത്. മുൻകൂർ ജ്യാമ്യത്തിനു ശ്രമിച്ച പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3C0Zfhs
via IFTTT