Breaking

Thursday, July 15, 2021

സിനിമാ ടിക്കറ്റുകളുടെ ജി.എസ്.ടി. വിഹിതം തിരിച്ചുനൽകാൻ കർണാടക സർക്കാർ

ബെംഗളൂരു: കഴിഞ്ഞവർഷത്തെ അൺലോക്ക് കാലത്ത് തുറന്ന സിനിമാ തിയേറ്ററുകളിൽ വിറ്റ ടിക്കറ്റുകളിലെ സംസ്ഥാന ജി.എസ്.ടി. വിഹിതം തിരിച്ചുനൽകാൻ കർണാടക സർക്കാർ തീരുമാനം. കോവിഡ് കാലത്തിന്റെ തിരിച്ചടിയിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന സിനിമാമേഖലയെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയെങ്കിലും ടിക്കറ്റിന്റെ ജി.എസ്.ടി. വിഹിതം ആർക്കാണ് തിരിച്ചുനൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നിർമാതാക്കൾക്കാണോ തിയേറ്റർ ഉടമകൾക്കാണോ ടിക്കറ്റുകൾ വാങ്ങുന്നതുവഴി നികുതി നൽകിയ പ്രേക്ഷകർക്കാണോ ഈ തുക തിരിച്ചുനൽകേണ്ടതെന്നാണ് ചർച്ച നടക്കുന്നത്. Content Highlights:Karnataka government proposes to reimburse GST on movie tickets


from mathrubhumi.latestnews.rssfeed https://ift.tt/3xGdGF5
via IFTTT