ലോറിയിൽ ഉണ്ടായിരുന്നത് മുപ്പതിനായിരം ലിറ്റർ കലവൂർ(ആലപ്പുഴ) : സ്പിരിറ്റ് കാണാതായ സംഭവത്തിനു പിന്നാലെ ടാങ്കർലോറി മറിഞ്ഞ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന മുപ്പതിനായിരം ലിറ്റർ സ്പിരിറ്റ് നഷ്ടമായി. അപകടത്തിൽ മൂന്നുപേർക്ക് സാരമായ പരിക്കുണ്ട്. ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജങ്‌ഷനുസമീപം ശനിയാഴ്ച രാവിലെ പതിനൊന്നോടെ ആയിരുന്നു അപകടം. ജവാൻമദ്യം നിർമിക്കുന്നതിനാവശ്യമായ എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ ആണ് ലോറിയിൽ ഉണ്ടായിരുന്നത്. മൂന്നുമണിക്കൂറോളം ലോറിയിൽനിന്ന് സ്പിരിറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്പോസ്റ്റിലെ സിവിൽ എക്‌സൈസ് ഓഫീസർ പാലക്കാട് പുതുക്കോട് മുതയംകോട് ശ്രീജിഷ്(28), ലോറി ഡ്രൈവർ അമിത്കുമാർ, ക്ലീനർ എന്നിവർക്കാണു പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പോലീസ് പറയുന്നത്. റോഡരികിലെ പാടത്തേക്കാണ് ലോറിമറിഞ്ഞത്. സ്പിരിറ്റ് ഒഴുകി അപകടം ഉണ്ടാക്കാതിരിക്കാൻ അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു. മധ്യപ്രദേശിലെ സോം ഡിസ്റ്റലറീസിൽനിന്നാണ് സ്പിരിറ്റ് എത്തിയത്. ലോറിമറിഞ്ഞതിൽ അസ്വാഭാവികത ഇല്ലെന്നാണു പ്രാഥമിക നിഗമനമെന്നു സ്ഥലത്തെത്തിയ എകൈ്സസ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3wb3D9j
via
IFTTT